play-sharp-fill
താൻ പാതി ദൈവം പാതി എന്ന പഴമൊഴിയും, ഭാ​ഗ്യ നമ്പരുകളും തുണച്ചെന്ന വിശ്വാസത്തിൽ ജനപ്രിയ നായകൻ; ജാമ്യഹർജിയിൽ അനുകൂല വിധി വന്നപ്പോൾ തന്റെ വിശ്വാസ മൂർത്തികളെ കാണാനും നടൻ മറന്നില്ല; കോട്ടയം ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ ക്ഷേത്രവും ആലുവ എട്ടേക്കര്‍ പള്ളിയിലെ പ്രാര്‍ത്ഥനയുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു; മൂർത്തിയാക്കാളും  വലിയ ശാന്തി താനെന്ന് ധരിച്ചിരുന്ന ദിലീപിനെ പിന്തുണച്ചത് മൂർത്തി തന്നെയെന്ന് ദിലീപിന് വിശ്വസിക്കേണ്ടി വന്നു

താൻ പാതി ദൈവം പാതി എന്ന പഴമൊഴിയും, ഭാ​ഗ്യ നമ്പരുകളും തുണച്ചെന്ന വിശ്വാസത്തിൽ ജനപ്രിയ നായകൻ; ജാമ്യഹർജിയിൽ അനുകൂല വിധി വന്നപ്പോൾ തന്റെ വിശ്വാസ മൂർത്തികളെ കാണാനും നടൻ മറന്നില്ല; കോട്ടയം ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ ക്ഷേത്രവും ആലുവ എട്ടേക്കര്‍ പള്ളിയിലെ പ്രാര്‍ത്ഥനയുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു; മൂർത്തിയാക്കാളും വലിയ ശാന്തി താനെന്ന് ധരിച്ചിരുന്ന ദിലീപിനെ പിന്തുണച്ചത് മൂർത്തി തന്നെയെന്ന് ദിലീപിന് വിശ്വസിക്കേണ്ടി വന്നു

സ്വന്തം ലേഖകൻ
കേരളം ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് നടന്‍ ദിലീപ് ഉള്‍പ്പെട്ട നടി അക്രമിക്കപ്പെട്ട കേസാണ്. അതിനു പിന്നാലെ ചർച്ചയാവുകയാണ് ദിലീപിന്റെ അമിത ദൈവവിശ്വാസവും, വാദം തുടങ്ങിയപ്പോള്‍ മുതലുള്ള ആരാധനാലയങ്ങളിലെ സന്ദർശനവും. എട്ടേക്കര്‍ പള്ളിയിലും ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലിലും പ്രാര്‍ത്ഥനകള്‍ നടത്തിയത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പരായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു കാര്യം ദിലീപ് ഉറപ്പിച്ചുകാണണം, ഭാഗ്യ നമ്പര്‍ തുണക്കുമെന്ന്.

ദിലീപ് അറസ്റ്റില്‍ ആയപ്പോള്‍ ജഡ്ജിയമ്മാവന് മുന്നില്‍ എത്തി ആദ്യം പ്രാര്‍ത്ഥിച്ചത് നടന്റെ അനുജന്‍ ആയിരുന്നു. ഇതിന് പിന്നാല ദിലീപിന് ജാമ്യവും ലഭിച്ചു. ശേഷം നേര്‍ച്ചയായി ദിലീപ് ക്ഷേത്രത്തില്‍ എത്തുകയും ചെയ്തു. ജാമ്യ ഹര്‍ജിയിലെ നിര്‍ണ്ണായക വാദം തുടങ്ങിയ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ദിലീപ് ആലുവയിലെ എട്ടേക്കര്‍ പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചു. ഈ ദേവാലയത്തിലെ പ്രാര്‍ത്ഥന തന്നെ ജയിലില്‍ അടയ്ക്കില്ല എന്നായിരുന്നു ദിലീപിന്റെ വിശ്വാസം. ജാമ്യ ഹര്‍ജിയിലെ അനുകൂല വിധിയിലൂടെ ഈ വിശ്വാസം തെറ്റിയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി മൂന്നിന് അതിരാവിലെ ദിലീപ് ഈ പള്ളിയില്‍ എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിന് ശേഷം പുറത്തിറങ്ങിയ ദിലീപ് അന്നും ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഏട്ടേക്കര്‍ പള്ളിയിലെ പ്രധാന ദിവസമാണ് വ്യാഴാഴ്ച. അന്ന് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അഡ്വ രാമന്‍പിള്ള മണിക്കൂറു നീണ്ട വാദങ്ങള്‍ നിരത്തി.

അതെല്ലാം ദിലീപിന് തുണയായി. ആ വാദങ്ങളെ തകര്‍ക്കാന്‍ തൊട്ടടുത്ത ദിവസം പ്രോസിക്യൂഷന്‍ എല്ലാ തെളിവുകളുമായെത്തിയിട്ടും ഫലമുണ്ടായില്ല. അങ്ങനെ രാമന്‍പിള്ളയുടെ വാദത്തിനൊപ്പം ദിലീപിന്റെ വിശ്വാസ വഴിയും തുണയായി.

ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപ് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. ആ വിശ്വാസം കണക്കിലെടുത്ത് ദിലീപ് നിരവധി നേര്‍ച്ചകള്‍ ക്ഷേത്രത്തില്‍ നേര്‍ന്നിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായ് 19-ന് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്താനെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്ന് ദിലീപിന് ജാമ്യം കിട്ടിയത്. ജയില്‍ വാസത്തിന്റെ അവസാന നാളില്‍ ദിലീപ് വൃതവുമെടുത്തു. പുറത്തിറങ്ങിയ ശേഷം ശബരിമലയില്‍ ദര്‍ശനവും നടത്തി.