കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ചു; വിദേശത്തായിരുന്ന ഭർത്താവ് വീട്ടിൽവന്ന് പോയതിനുശേഷമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ മരണമൊഴി
സ്വന്തം ലേഖകൻ
കുറിച്ചി: കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. വിദേശത്തായിരുന്ന ഭർത്താവ് വീട്ടിൽവന്ന് പോയതിനുശേഷമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ മരണമൊഴി.
കുറിച്ചി ആശാരിപ്പറമ്പിൽ ഷൺമുഖന്റെ മകൾ ശ്രീലക്ഷ്മി (അമ്മു)യാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്.
കഴിഞ്ഞ 28 ന് വിഷം കഴിച്ച യുവതി ഫെബ്രുവരി ഏഴ് തിങ്കളാഴ്ചയാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷം മുൻപായിരുന്നു അമ്മുവും, വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു.
അതിനുശേഷം കഴിഞ്ഞ ദിവസമാണ് മടങ്ങിപ്പോയത്. അതിന്റെ മനേവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവതി ചിങ്ങവനം പൊലീസിന് മൊഴി നല്കിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.