വീണ്ടും പണി വാങ്ങി രഹ്ന ഫാത്തിമ; പണി കിട്ടിയത് സുഹൃത്തിൽ നിന്ന് ; ലോണിന് ജാമ്യം നിന്നത് വിനയായി
സ്വന്തം ലേഖിക
ശബരിമല യുവതി പ്രവേശനത്തിലെ വിവാദനായികയായാണ് രഹ്ന ഫാത്തിമ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.
അന്നത്തെ വിവാദങ്ങള്‍ക്കൊടുവില്‍ ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്നു രഹനയുടെ ജോലിയും നഷ്ടമായിരുന്നു. ഇപ്പോള്‍ കെഎസ്എഫ്ഇ ചിട്ടി വഴി ലോണ്‍ എടുക്കാന്‍ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീക്ക് ജാമ്യം നിന്ന് തന്റെ പണം നഷ്ടമായെന്ന് വെളിപ്പെടുത്തുകയാണ് രഹ്ന. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഹന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മല്ലിക എന്ന സുഹൃത്തിനെ പരിചയമുള്ളവര്‍ അവരോട് പണം അടയ്ക്കാന്‍ ആവശ്യപ്പെടണമെന്നും രഹ്ന സഹായമഭ്യര്‍ത്ഥിക്കുന്നു.
രഹ്നയ്ക്ക് പറയാനുള്ളത്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണ്മാനില്ല. നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം plz… പേര് മല്ലിക ശശിധരന് എന്താണ് കാര്യം അറിയണ്ടേ… കഥപറയാം .
ഞാന്‍ BSNL-ല്‍ ജോലിചെയുന്നകാലം. എന്റെ സുഹൃത്ത് ആയ മനോജിന്റെ ബിസിനസ് പാര്‍ട്ണര്‍മാരായിരുന്ന Jaison Joy-ഉം Jeril Joy-ഉം. ഇവര്‍ വഴി ഞാന്‍ പരിചയപ്പെട്ട BSNL-ല്‍ തന്നെ ജോലിചെയ്യുന്ന മല്ലിക ശശിധരന്. കുറെ നാളുകള്‍ക്കു ശേഷം എന്നെ വന്നു കാണുന്ന മല്ലിക KSFE ചിട്ടി വഴി ലോണ്‍ എടുക്കാന്‍ ജാമ്യം നില്ക്കാന് ആവശ്യപ്പെട്ടു. എനിക്കും ഒരു ലോണ്‍ ആവശ്മുണ്ട് പരസ്പരം ജാമ്യം നിന്നുകൊണ്ട് ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു, ലോണ്‍ എടുക്കുകയും ചെയ്തു. വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്നെ ജോലിയില്‍ നിന്നും നിര്‍ബധിതമായി പിരിച്ചു വിടുകയും ചെയ്തു. അതിന്റെ സെറ്റില്‍മെന്റ് എന്നോണം മൂന്നുലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക നേരെ നല്ലവരായ BSNL-ല്‍ KSFE Revenu Recovery പ്രകാരം എന്റെ ലോണ്‍ലേക്ക് 226028/- രൂപയും മല്ലികയുടെ ലോണ്‍ലേക്ക് 83125/- രൂപയും കൊടുത്തു. പാവം ഇതറിഞ്ഞ ഞാന്‍ . എനിക്ക് എതിരെയുള്ള കേസ്സും ഞാന്‍ കൊടുത്ത കേസുമായി തിരക്കില്‍ മല്ലികയുടെ എനിക്കറിയാവുന്ന നമ്ബറിലേക്ക് വിളിച്ചു നോക്കി ഒരു രക്ഷയുമില്ല.
വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്റെ സുഹൃത്ത് ആക്സിഡന്റ് ആയികിടക്കുന്ന സമയത്ത് ഞാന്‍ Jaison-നെ വിളിച്ചു Jeril-ന്റെയും മല്ലികയയുടെയും നമ്ബര്‍ വാങ്ങി, മല്ലികയെ വിളിച്ചു കിട്ടിയില്ല. Jeril വഴി മല്ലികയോട് സംസാരിക്കാന്‍ ശ്രമിച്ചു നടന്നില്ലായെന്ന് മാത്രമല്ല Jeril KSFE യില്‍ അറിയിച്ചത് പ്രകാരം Revenu Recovery ഉദ്യോഗസ്ഥര്‍ വിളിച്ചു മല്ലികയുടെ ലോണിന്റെ ബാക്കി ഞാന്‍ അടക്കണം, ആ ലോണ്‍ ഞാന്‍ ക്ലോസ് ചെയ്യണമെന്ന്. സത്യമായിട്ടും Revenu Recovery ചെയ്യാന്‍ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങള്‍ അല്ലാതെ ഒന്നുമില്ല എന്റെ കൈയില്‍. ദേ.. വീണ്ടും ഇന്നലെ Revenu Recovery ഉദ്യോഗസ്ഥര്‍ വിളിച്ചു നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന്? പാവം ഞാന്‍! ‘ഒരുമാതിരി ചങ്കില് കുത്തുന്ന വര്‍ത്തമാനം പറയരുത് മുതലാളി.’ (എനിക്ക് ഈ നാട്ടില്‍ വീട് കിട്ടില്ലെന്ന് എല്ലാവര്ക്കും അറിയാം, എന്നിട്ടും)
NB:- * മല്ലികയെ കണ്ടെത്തിയവര്‍, പരിചയമുള്ളവര്‍ അവരാരോട് ആ ലോണ്‍ ഒന്ന് ക്ലോസ് ചെയാന്‍ പറയണം plz.
* കൂട്ടത്തില്‍ എന്റെ കൈയില്‍ നിന്നും ലോണിലേക്ക് പിടിച്ച 83125/- രൂപ കൂടി തരാന്‍ പറയോ plz