play-sharp-fill
പാലാ ബിഷപ്പ് ഹൗസിലെ  മീൻ വളർത്തൽ കുളത്തിലെത്തിയ ക്ഷണിക്കാത്ത അതിഥിയെകണ്ട് ഞെട്ടി ആതിഥേയർ; വലയിൽ കുടുങ്ങിയ വിരുതനെ രക്ഷപ്പെടുത്തി ഫോറസ്റ്റ് അധികൃതർ

പാലാ ബിഷപ്പ് ഹൗസിലെ മീൻ വളർത്തൽ കുളത്തിലെത്തിയ ക്ഷണിക്കാത്ത അതിഥിയെകണ്ട് ഞെട്ടി ആതിഥേയർ; വലയിൽ കുടുങ്ങിയ വിരുതനെ രക്ഷപ്പെടുത്തി ഫോറസ്റ്റ് അധികൃതർ

സ്വന്തം ലേഖകൻ
പാലാ : പാലാ ബിഷപ്പ് ഹൗസിലെ മീൻ വളർത്തൽ കുളത്തിലെത്തിയ ക്ഷണിക്കാത്ത അതിഥിയെ ആതിഥേയർ ഞെട്ടിയെങ്കിലും പിന്നീട് അത് മന്ദസ്മിതമായി മാറി.

ഇന്ന് രാവിലെയാണ് പാലാ ബിഷപ്പ് പിതാവ് ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് ഹൗസിന് മുന്നിലുള്ള മീൻ വളർത്തൽ കുളത്തിൽ പെരുമ്പാമ്പിനെ കണ്ടത്.

മീൻ തിന്നാൻ വന്ന വകയിൽ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങുകയായിരുന്നു. വലയിൽ കുടുങ്ങിയ പെരുമ്പാമ്പ് രക്ഷപെടാനുള്ള ശ്രമത്തിൽ കൂടുതൽ കുരുക്കിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വലയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചതോടെ കുരുക്ക് മുറുകി. ഉടൻ തന്നെ ഫോറെസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള സ്‌നേക് റെസ്‌ക്യൂവേഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

അവർ ഉടൻതന്നെ സ്ഥലത്തെത്തി പെരുമ്പാമ്പിനെ രക്ഷപെടുത്തി ചാക്കിലാക്കി.

മീനച്ചിലാറ്റിലൂടെ വെള്ളപ്പൊക്ക സമയത്ത് ഒഴുകി വന്നതാകാം പെരുമ്പാമ്പ് എന്ന് സ്‌നേക് റെസ്‌ക്യൂവേഴ്സായ നിധിൻ സി വടക്കനും,സിബി പ്ലാത്തോട്ടവും പറഞ്ഞു,പെരുമ്പാമ്പിനെ പിടിക്കുന്നത് കാണുവാൻ അരമനയിൽ ജീവനക്കാരോടൊപ്പം ജോസഫ് പള്ളിക്കാപറമ്പിലും, സഹായ മെത്രാൻ ജേക്കബ്ബ് മുരിക്കൻ, ചാൻസലർ ഫാദർ ജോസഫ് വാട്ടപ്പള്ളി. പ്രൊക്യൂറേറ്റർ ഫാദർ ജോസ് നെല്ലിക്കത്തെരുവിൽ എന്നിവരും സന്നിഹിതരായിരുന്നു.