play-sharp-fill
സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകുന്നേരം വരെ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകുന്നേരം വരെ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും.


10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

കോവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം വന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ഓഫ് ലൈനായി തുടങ്ങാന്‍ തീരുമാനിച്ചത്. കുറേ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തി.

എണ്‍പതിനായിരത്തോളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 26,729 പേരാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും.

നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഇല്ല. വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. അതേസമയം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തണമെന്നും ക്വാറന്റൈന്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.