play-sharp-fill
രണ്ട് കിലോ കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയിൽ; കഞ്ചാവ് കച്ചവടത്തിനൊപ്പം നേതാവിന് ഗുണ്ടാ പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് നാട്ടുകാർ; ഇരുപതുകാരനായ ഏരിയ കമ്മിറ്റി അംഗത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നെന്ന സംശയത്തില്‍ എക്സൈസ്

രണ്ട് കിലോ കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയിൽ; കഞ്ചാവ് കച്ചവടത്തിനൊപ്പം നേതാവിന് ഗുണ്ടാ പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് നാട്ടുകാർ; ഇരുപതുകാരനായ ഏരിയ കമ്മിറ്റി അംഗത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നെന്ന സംശയത്തില്‍ എക്സൈസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയില്‍.


എസ് എഫ് ഐ വെള്ളറട ഏരിയ കമ്മിറ്റി അംഗമായ രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പറിന്റെ വീട് ആക്രമിച്ച കേസിലും പ്രതിയാണ് യുവാവ്. നാല്പതുകാരനായ വാഴിച്ചാല്‍വീണ ഭവനില്‍ വിനു എന്നയാളും സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റലായിട്ടുണ്ട്. അമ്പൂരിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.

പിടിയിലായവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയോര മേഖലയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം.

അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന് KL 74 ബി 1684 രജിസ്ട്രേഷന്‍ നമ്പറിലുള്ള പള്‍സര്‍ ബൈക്കിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആര്യനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ആദര്‍ശും സംഘവുമാണ് ഇവരെ പിടികൂടിയത്.

കഞ്ചാവ് കച്ചവടത്തിനൊപ്പം സംഘം ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. മലയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, ആര്യന്‍കോട്, കള്ളിക്കാട്, പാറശ്ശാല, കുന്നത്ത്കാല്‍, ഒറ്റശേഖരമംഗലം എന്നിവിടങ്ങളില്‍ ലഹരി മാഫിയ സജീവമാണ്.

ആര്യനാട് റെയിഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി.വി. ശ്രീകുമാര്‍, എ ശ്രീകുമാര്‍, സൂരജ്, ബ്ലെസ്സണ്‍ സത്യന്‍, സുമിത,കാട്ടാക്കട റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത്ത്, ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.