ഗൂഢാലോചന കേസ്; ദിലിപിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്
സ്വന്തം ലേഖകൻ
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും.
ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ദിലീപിനുപുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ കൃഷ്‌ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹരജികളാണ് കോടതിയിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ബാലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണ ശകലങ്ങൾ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് സൂരാജിന്റേയും തന്നെയാണോ എന്ന് പരിശോധിക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.
ശബ്‌ദ പരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും.
Third Eye News Live
0