നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍; ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിക്കുന്നുവെന്നും പ്രതിഭാഗം
സ്വന്തം ലേഖകൻ
തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍. തന്നെ ജയിലില്‍ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.
എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആലുവ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഗൂഢാലോചന നടന്നിരിക്കുന്നത്. അത് ആലുവ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് കേസില്‍ എഡിജിപി ഉള്‍പ്പെട്ടിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പ്രോസിക്യൂഷന്റെ കൈവശം ദിലീപിനെതിരായ തെളിവുകളുണ്ടെന്ന് കോടതി. ബാലചന്ദ്രകുമാറിന്റെ വാദം വിശ്വാസത്തിലെടുക്കരുതെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കേട്ടതിന് ശേഷമാണ് കോടതി തെളുവുകള്‍ ഉണ്ടെന്ന് പറഞ്ഞത്.
കോടതിയില്‍ സീല്‍ഡ് കവറില്‍ ദിലീപ് കൈമാറിയ രേഖകള്‍ പ്രോസിക്യൂഷന് കൈമാറാമോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ അത്
സാധ്യമല്ലെന്ന് പ്രതിഭാഗം അറിയിച്ചു.
2017 ലെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് തനിക്കെതിരെ ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. തെളിവുകള്‍ കോടതിക്ക് മുന്നില്‍ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും ദിലീപ്.