play-sharp-fill
പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യക്കടകൾ എന്നിവ രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം; ഹോട്ടലുകളിലും ബേക്കറികളിലും രാത്രി 9 വരെ പാഴ്സല്‍ മാത്രം; സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ; അനാവശ്യ യാത്രകൾ തടയാനുള്ള പൊലീസ് ചെക്കിങ് റോഡുകളില്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാനം. അവശ്യ സർവീസുകളും എമർജൻസി സർവീസുകളും മാത്രം അനുവദിക്കും. അനാവശ്യ യാത്രകൾ തടയാനുള്ള പൊലീസ് ചെക്കിങ് റോഡുകളില്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കു.

മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് തടസമില്ല. ആശുപത്രികളിലേക്കും വാക്സിനേഷനും യാത്ര ചെയ്യാം. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ നൽകാൻ പോകുന്നവർക്കും യാത്രാനുമതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറി, പലചരക്ക്, പാല്‍, മല്‍സ്യക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും രാത്രി 9 വരെ പാഴ്സല്‍ മാത്രം അനുവദിക്കൂ. ആശുപത്രികളിലേക്കും റയില്‍വേ സ്റ്റേഷന്‍ –വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

ദീര്‍ഘദൂര റൂട്ടുകളിലും ആവശ്യയാത്രക്കാരുടെ എണ്ണം നോക്കി സര്‍വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി സി പരിഗണിക്കും. അതേസമയം സംസ്ഥാനതല കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ അടച്ചിടൽ തുടരണോ എന്നത് ഉൾപ്പെടെ ചർച്ചയാകും.