play-sharp-fill
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ചാനൽ ചർച്ച നടത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; നികേഷ് കുമാറിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ചാനൽ ചർച്ച നടത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; നികേഷ് കുമാറിനെതിരെ കേസ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ചാനൽ ചർച്ച നടത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.

റിപ്പോ‌ര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി.നികേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ്​ കേസെടുത്തത്​.

കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത്​ യൂട്യൂബ്​ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ്​ എഫ്.ഐ.ആറില്‍ പറയുന്നത്​.

ഐ.പി.സി സെക്ഷന്‍ 228 A (3) പ്രകാരമാണ്​ കേസ്.