കോട്ടയം എം .ജി യൂണിവേഴ്സിറ്റിയിൽ എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം; ജീവനക്കാരിയ്ക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് അറസ്റ്റ് ചെയ്ത യൂണിവേഴ്സിറ്റി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.
യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റൻ്റ് സി.ജെ. എൽസിയെ അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തതായി രജിസ്ട്രാർ അറിയിച്ചു
പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയോട് എം ബി എ സർട്ടിഫിക്കറ്റും , മാർക്ക് ലിസ്റ്റും തിരുത്തുന്നതിന് വേണ്ടി ഒന്നര ലക്ഷം രൂപയാണ് സെക്ഷൻ അസിസ്റ്റൻഡായ എൽസി ആവശ്യപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഒന്നര ലക്ഷം കൈക്കൂലി ചോദിച്ചതിൽ ഒന്നേകാൽ ലക്ഷം ബാങ്കിലൂടെ അയച്ചു കൊടുത്തിരുന്നു. പിന്നീട് മുപ്പതിനായിരം ആവശ്യപ്പെടുകയും അതിൽ പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്.
Third Eye News Live
0