play-sharp-fill
ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞത്; പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി തകര്‍ത്ത് കത്തിച്ചു കളഞ്ഞു; 2016 പകുതിക്ക് ശേഷം ആദ്യഭാര്യയുമായി സംസാരിച്ചിട്ടില്ല’; ദിലീപ് പറയുന്നതെല്ലാം കള്ളമാണ്; വെളിപ്പെടുത്തലും, വെല്ലുവിളിയും നടത്തി ബാലചന്ദ്രകുമാര്‍

ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞത്; പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി തകര്‍ത്ത് കത്തിച്ചു കളഞ്ഞു; 2016 പകുതിക്ക് ശേഷം ആദ്യഭാര്യയുമായി സംസാരിച്ചിട്ടില്ല’; ദിലീപ് പറയുന്നതെല്ലാം കള്ളമാണ്; വെളിപ്പെടുത്തലും, വെല്ലുവിളിയും നടത്തി ബാലചന്ദ്രകുമാര്‍

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച്‌ പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ചു കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച്‌ കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച്‌ കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്.


മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും.

ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്ബോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group