play-sharp-fill
ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! രണ്ടാം പിണറായി സർക്കാരിൽ  ആരോഗ്യം  ചീറ്റിപ്പോയി; കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ തിരിച്ചടി നേരിട്ട്‌  ആരോഗ്യവകുപ്പ്‌; ശൈലജ ടീച്ചറിൻ്റെ ഏഴയലത്ത് എത്താനാകാതെ വീണാ ജോർജ്ജ്; നടക്കുന്നത് “തള്ള്” മാത്രം

ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യം ചീറ്റിപ്പോയി; കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ തിരിച്ചടി നേരിട്ട്‌ ആരോഗ്യവകുപ്പ്‌; ശൈലജ ടീച്ചറിൻ്റെ ഏഴയലത്ത് എത്താനാകാതെ വീണാ ജോർജ്ജ്; നടക്കുന്നത് “തള്ള്” മാത്രം

ഏ.കെ. ശ്രീകുമാർ
കോട്ടയം:രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യം ചീറ്റിപ്പോയി.കോവിഡ്‌ താണ്ഡവമാടുമ്പോൾ പ്രതിരോധ പ്രവർത്തനത്തിൽ തിരിച്ചടി നേരിട്ട്‌ ആരോഗ്യവകുപ്പ്‌.

സംസ്ഥാനത്താകെ കോവിഡ്‌ കണക്ക് പിടിവിട്ട് ഉയരുമ്പോഴും ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഒച്ചിഴയും പോലെയാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ പിണറായി സർക്കാരിൽ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ്‌ നേടിയ ശൈലജ ടീച്ചറിന്റെ ഏഴയലത്ത് വീണാ ജോർജ് എത്തുന്നില്ലെന്നാണ്‌ പൊതുജനം പറയുന്നത്‌.


രണ്ടാം പിണറായി സർക്കാരിൽ മന്ത്രി മാരായ വി എൻ വാസവൻ, മുഹമ്മദ്‌ റിയാസ്‌, പി രാജീവ്‌, കെ രാജൻ, ആൻറണി രാജു, റോഷി അഗസ്റ്റിൻ തുടങ്ങി സിപിഎമ്മിൻ്റെയും വിവിധ ഘടകകക്ഷികളുടെയും മന്ത്രിമാർ മികച്ച പ്രകടനം നടത്തുമ്പോൾ ആരോഗ്യവകുപ്പ്‌ മന്ത്രി വീണ ജോർജിന്റെ പ്രവർത്തനം ഏറെ പിന്നിലായി എന്നതാണ് വസ്തുത.
ടീച്ചറിൻ്റെ കാലത്ത്‌ കോവിഡ്‌ വ്യാപനം തുടങ്ങിയ സമയം മുതൽ ആരോഗ്യ മേഖല ഉണർന്നു പ്രവർത്തിച്ചു. മികച്ച പ്രവർത്തനവും ടീച്ചറുടെ നേരിട്ടുള്ള ഇടപെടലും വലിയ പ്രതിസന്ധി നിഷ്‌പ്രയാസം മറികടക്കാൻ സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രികളുടെ സഹായം വരെ ലഭ്യമാകാൻ ഇത്‌ കാരണമായി. എന്നാൽ ഭരണപരിചയമില്ലാത്ത പുതിയ മന്ത്രി കോവിഡ്‌ രൂക്ഷമായശേഷമാണ്‌ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ പോലും തീരുമാനമെടുത്തത്.
രണ്ട്‌ ദിവസം കൊണ്ട്‌ കോവിഡ് കണക്ക് ഒരു ലക്ഷം കഴിഞ്ഞു. സംസ്ഥാനത്തെ പല ആശുപത്രികളിലും ജീവനക്കാർക്ക്‌ അടക്കം കോവിഡാണ്‌. ഇവിടങ്ങളിലുള്ള ഒപ്പറേഷൻ മറ്റ്‌ ചികിത്സകൾ എല്ലാം മാറ്റിവെക്കേണ്ട സാഹചര്യമാണ്‌.

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രധാന ഓപ്പറേഷൻ തീയറ്റർ അടക്കം അടച്ചു. മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ സൂപ്രണ്ടിനടക്കം കോവിഡ്‌ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന് ഈ സമയത്ത് വ്യാപകമായ ടെസ്‌റ്റുകൾ നടത്തി കോവിഡ്‌ രോഗികളെ കണ്ടെത്തി ഫലപ്രദമായി ചികിൽസ നല്കാനും തുടർ ഇടപെടലുകൾ നടത്താനും സാധിച്ചു. ഈ സർക്കാർ ഇക്കാര്യത്തിലും പിന്നോട്ടാണ് യാത്ര. ടെസ്‌റ്റുകളേ നടക്കുന്നില്ല. ഊതിപ്പെരുപ്പിച്ച കണക്കുകൾ മാത്രമാണ്‌ മിച്ചം.

ബൂസ്‌റ്റർ വാക്‌സിൻ എടുത്തവർക്കും, ആദ്യ രണ്ട്‌ ഡോസ് വാക്‌സിൻ എടുത്തവർക്കും കോവിഡ്‌ വരുന്ന സാഹചര്യമുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ അത്തരക്കാർക്ക്‌ കൂടുതൽ കരുതൽ നൽകാൻ ആരോഗ്യവകുപ്പ്‌ തയ്യാറാകണം.

ചുരുക്കി പറഞ്ഞാൽ ഇനിയെങ്കിലും തള്ള് നിർത്തി ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഇടപെടണം