play-sharp-fill
കുമരകം തണ്ണീർമുക്കം ബണ്ടിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ടിപ്പർ ലോറി കായലിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുമരകം തണ്ണീർമുക്കം ബണ്ടിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ടിപ്പർ ലോറി കായലിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കുമരകം തണ്ണീർമുക്കം ബണ്ടിൽ ടോറസ്സ് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി പാലത്തിന്റെ കൈവരി തകർത്തു കായലിൽ പതിച്ചു. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു


ലോഡുമായി വന്ന ടോറസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ടിപ്പർ പാലത്തിന്റെ കൈവരി തകർത്ത് കായലിൽ പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായലിലേക്കു വീണ ടിപ്പർ ലോറിയിൽ നിന്ന് ഡ്രൈവർ മണ്ണഞ്ചേരി സ്വദേശി പരിക്കില്ലാതെ രക്ഷപ്പെട്ടു.

തണ്ണീർമുക്കം ബണ്ടിൽ വെള്ളിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.

വൈക്കം വെച്ചൂർ ഭാഗത്തു നിന്നു ലോഡുമായി വന്ന ടോറസിൽ ഇടിക്കാതിരിക്കാൻ ചേർത്തല ഭാഗത്തു നിന്ന് വെച്ചൂർ ഭാഗത്തേക്കു വന്ന ടിപ്പർ വെട്ടിച്ചു മാറ്റുന്നതിനിടയിൽ പാലത്തിന്റ കൈവരി തകർത്ത് കായലിൽ പതിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം തണ്ണീർമുക്കം ബണ്ടിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ടോറസ് ഉയർത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.