പോക്സോ കേസുകളും, ഒളിച്ചോട്ടവും പെരുകിയതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു; വൈദ്യ പരിശോധനയും മൊഴിയെടുക്കലും അന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാകാതെ വനിതാ പൊലീസ് ദുരിതത്തിൽ; പിങ്ക് പൊലീസ് പർച്ചേയ്സ് വണ്ടിയിൽ കറങ്ങി സുഖവാസത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു.
പോക്സോ കേസുകളും, ഒളിച്ചോട്ടവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പെരുകിയതോടെ മൊഴിയെടുക്കലും വൈദ്യ പരിശോധനയും
കേസന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാവാതെ ദുരിതത്തിലാണ് വനിതാ പൊലീസുകാർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി പിങ്ക് പൊലീസിൽ ജോലി നേടിയെടുക്കാനുളള നെട്ടോട്ടത്തിലാണ് വനിതാ പൊലീസുകാർ. എന്നാൽ ജോലി നേടിയ ശേഷം പണിയെടുക്കാതെ പർച്ചേയ്സ് വണ്ടിയിൽ കടകളിൽ കയറി കറങ്ങി നടക്കുകയാണ് ഇവരുടെ പണി.
അടുത്ത നാളില്‍ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി സ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പകല്‍ സമയത്തു പോലും സ്ത്രീകള്‍ പേടിയോടെയാണ് നഗരത്തിലുടെ സഞ്ചരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ പിങ്ക് പൊലീസിനെ മഷിയിട്ടു നോക്കിയാൽ പോലും കാണാറില്ല. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി കൊട്ടിഘോഷിച്ചു നടപ്പാക്കിയ പിങ്ക് പോലീസ് സംവിധാനം സംസ്ഥാനത്ത് പൂര്‍ണ പരാജയമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കോട്ടയം നഗരത്തിലെത്തുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നു നഗരസഭയും പോലീസും ചേര്‍ന്നു ബസ്സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലും പിങ്ക്, മഫ്തി പോലീസിന്റെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. ശല്യക്കാര്‍ ഒതുങ്ങിയതോടെ പരിശോധനകള്‍ നിലച്ചു. ഇതോടെയാണ് ഇത്തരം ഞരമ്പുരോഗികള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നഗരത്തില്‍ മൂന്നുതവണയാണ് സ്ത്രീകള്‍ക്കുനേരേ അതിക്രമം ഉണ്ടായത്. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5.30നു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം ബസ് കയറാന്‍ എത്തിയ സ്ത്രീയെ മദ്യലഹരിയില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കയറിപ്പിടിക്കുകയായിരുന്നു.