കോട്ടയം ശാസ്ത്രി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; ഏഴുവയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ശാസ്ത്രി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. ഏഴുവയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. കുമ്മനം സ്വദേശി ഷക്കീർ ഹുസൈൻ {31} ഷക്കീർ ഹുസൈന്റെ ബന്ധുവിന്റെ മകൻ ഫാറൂഖ്, ചങ്ങനാശ്ശേരി സ്വദേശികളായ രഞ്ജിത്ത്{21}, കെവിൻ{20} എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9 30നായിരുന്നു അപകടം. ലോഗോസ് ജംങ്ഷനിൽ നിന്നും ബേക്കർ ജംങ്ഷൻ ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ യാത്രികരായ ഷക്കീർ ഹുസൈനും, ഫാറൂഖും. ഇതേ ദിശയിൽ രണ്ട് ബൈക്കുകളിലാണ് ചങ്ങനാശേരി സ്വദേശികളും എത്തിയത്.
നിയന്ത്രണംവിട്ട ബൈക്കുകൾ കൂട്ടിയിടിച്ച ശേഷം ഇതിൽ ഒരു ബൈക്ക് തൊട്ടുമുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും കാറിലും ഡിവൈഡറിൽ ഇടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൺട്രോൾറൂം പൊലീസ് എത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷക്കീർ ഹുസൈന് തലയുടെ ഭാഗത്തും കൈക്കും കാലിനും പരിക്കുണ്ട്. ഫാറുക്കിന് കൈക്കും കാലിനും പരിക്കുണ്ട്. ബൈക്ക് യാത്രികരുടെ പരിക്ക് ഗുരുതരമല്ല.
അതേസമയം കാർ മറുഭാഗത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോൾ പിന്നാലെ വന്ന ബൈക്ക് കാറിലിടിച്ചു. അതോടെയാണ് അപകടങ്ങൾ ഉണ്ടായതെന്ന് ബൈക്ക് യാത്രക്കാർ പറയുന്നു. എന്നാൽ ബൈക്ക് യാത്രക്കാർ അമിതവേഗത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.