play-sharp-fill
വൈക്കത്ത് മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെ നെഞ്ചുവേദന; വള്ളത്തിൽ നിന്നും ആറ്റിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

വൈക്കത്ത് മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെ നെഞ്ചുവേദന; വള്ളത്തിൽ നിന്നും ആറ്റിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ
വൈക്കം: വൈക്കം മറവൻതുരുത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ നിന്നും ആറ്റിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു.

വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻ വീട്ടിൽ ബിജു (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. പാലാംകടവ് തുരുത്തേൽ ഭാഗത്ത് മൂവാറ്റുപുഴ ആറിൽ മീൻ പിടിച്ച ശേഷം ബിജുവും സുഹൃത്തും മടങ്ങി വരികയായിരുന്നു.


വള്ളത്തിൽ മടങ്ങി വരുന്നതിനിടെ ബിജുവിന് നെഞ്ച് വേദന അനുഭവപ്പെടുകയും വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിലും കടുത്തുരുത്തി അഗ്‌നിശമനസേനയിലും അറിയിച്ചു.

സേനയിൽ നിന്നും രണ്ട് യൂണിറ്റും സ്‌കൂബാ ടീം അംഗങ്ങളും എത്തി വെള്ളത്തിൽ നിന്നും യുവാവിനെ കരയിൽ എത്തിച്ച് ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.