ഇത്രയും വേണമായിരുന്നോ ? ഒന്ന് അങ്ങാട്ടോ ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കില്‍.. ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ; വൈറലായി ഒരു വണ്ടി തിരിക്കല്‍
സ്വന്തം ലേഖിക
റോഡിലെ വാഹനങ്ങളുടെ നിരവധി സാഹസികതയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് സാധാരണമാണ്.
ചില സാഹസികതകള്‍ വലിയ അപടകങ്ങള്‍ക്കും കാരണമാകാറുണ്ട്. അജയ് യിത എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുങ്ങിയ ഒരു വഴിയുടെ ഒരു വശം കൊക്ക മറുവശം മല. അവിടെ വെച്ച് ഒരാള്‍ കാര്‍ തിരിക്കുകയാണ്. സംഭവം അല്‍പ്പം റിസ്കാണെങ്കിലും ഡ്രൈവര്‍ പിന്മാറാന് തയ്യാറല്ലായിരുന്നു.
അയാള്‍ ആ ഇടുങ്ങിയ സ്ഥലത്തിട്ട് കാര്‍ തിരിച്ചു. രണ്ട് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഓരോ തവണയും വാഹനം പുറകോട്ട് എടുക്കുമ്പോള്‍ വാഹനത്തിന്റെ പുറകിലെ ചക്രങ്ങള്‍ റോഡില്‍ നിന്നും കൊക്കയുടെ ഭാഗത്തേക്ക് ഇറങ്ങും.
പക്ഷേ, ഡ്രൈവര്‍ ഏറെ ക്ഷമയോടെ തന്റെ ദൗത്യം പൂര്‍ത്തികരിച്ചു. ഏകദേശം ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. കണ്ടവരില്‍ പലരും ഡ്രൈവറുടെ സാഹസികതയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ചിലര്‍ ചോദിക്കുന്നത് ഇത്രയ്ക്ക് വേണമായിരുന്നോ? അല്‍പ്പം മുന്നോട്ടോ പിറകോട്ടോ പോയി നല്ല വഴിയിലെത്തിയതിനുശേഷം തിരിച്ചാല്‍ പോരായിരുന്നോ എന്നാണ്. എന്തായാലും ഡ്രൈവറും ലോക്കേഷനും ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.