കുമരകത്ത് വീടിനു നേരെ പടക്കം എറിഞ്ഞതായി പരാതി
സ്വന്തം ലേഖകൻ
കുമരകം: പാതിരാത്രിയില്‍ വീടിനു നേരെ പടക്കം എറിഞ്ഞതായി പരാതി.
കുമരകം നാലാം വാര്‍ഡില്‍ മാണിക്കത്ര എല്‍ദോ എം. തോമസാണ് തന്റെ വീടിനു നേരെ ഗുണ്ടു പോലുള്ള പടക്കം എറിഞ്ഞതായി ഇന്നലെ രാവിലെ കുമരകം പോലീസില്‍ പരാതി നല്‍കിയത്.
രാതി 12.55നാണ് സംഭവം.പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭീതിയിലായ വീട്ടുകാര്‍ കോട്ടയം പോലീസ് കണ്ട്രോള് റൂമിലേക്കു വിളിച്ചു പറഞ്ഞു. തുടര്‍ന്ന് കുമരകം പോലീസ് രാത്രിതന്നെ സ്ഥലത്ത് എത്തിയതോടെയാണു പടക്കം ഏറ് അവസാനിച്ചതെന്നു എൽദോ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ദോയുടെ രോഗികളായ മാതാപിതാക്കള്‍ തോമസും സുജാതയും ഭാര്യ ഷൈനിയും മൂന്നു മക്കളും വീടിനു മുന്നിലെ ഉഗ്രശബ്ദം കേട്ട് ഉണര്‍ന്നെങ്കിലും ഭയംമൂലം വെളിയില്‍ ഇറങ്ങിയില്ല.
ഇന്നലെ രാവിലെ കുമരകം സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.