കോട്ടയം നാട്ടകത്ത് ഭര്‍ത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകത്തു ഭര്‍ത്താവ് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു. നാട്ടകം ചെട്ടിക്കുന്ന് ശിവപാര്‍വതിയില്‍ എന്‍.
രാമദാസ് (63), ഭാര്യ സെല്‍വി രാമദാസ് (59) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത രാത്രിയാണു സെല്‍വിയെ അറിയിച്ചത്. അതോടെ അസ്വസ്ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30 നു മരണമടഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരുടെയും മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു പൊതുദര്‍ശനം അടക്കമുള്ള ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് നാലോടെ സംസ്കരിച്ചു.
മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍സ് എന്ന ടെക്സ്റ്റൈല്‍സ് ഷോപ്പ് ഉണ്ടായിരുന്ന രാമദാസ്, ടെക്സ്റ്റൈല്‍സ് മാര്‍ക്കറ്റിങ് നടത്തിവരികയായിരുന്നു. മക്കള്‍: അഖില്‍, ആതിര. മരുമക്കള്‍: അമിത, ശക്തി.