![നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ കുടിവെള്ളം മുട്ടുന്നു; പ്രതിഷേധവുമായി നാട്ടുകാർ നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ കുടിവെള്ളം മുട്ടുന്നു; പ്രതിഷേധവുമായി നാട്ടുകാർ](https://i0.wp.com/thirdeyenewslive.com/storage/2022/01/IMG-20220125-WA0097.jpg?fit=628%2C336&ssl=1)
നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ കുടിവെള്ളം മുട്ടുന്നു; പ്രതിഷേധവുമായി നാട്ടുകാർ
സ്വന്തം ലേഖിക
കോട്ടയം: നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറിൽ വ്യാപകമായി വിഷം കലർത്തി മീൻ പിടിക്കുന്നത് പതിവാകുന്നു.
ആറ്റിലെ വെള്ളത്തിൽ വ്യാപകമായി വിഷം കലരുന്നതിനാൽ സമീപത്തെ കിണറുകളിലും വിഷാംശം ഉണ്ടാവുകയാണ്. ഇതിനാൽ സമീപവാസികളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തെ പ്രധാന ജലാശയമായതിനാൽ
ഇവിടുത്തെ വീട്ടുകാരെല്ലാം ഈ ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ മീൻ പിടിക്കുന്നതുമൂലം ജനങ്ങൾക്ക് അലക്കുവാനോ കുളിക്കുവാനോ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തി.
പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു.
Third Eye News Live
0