കോട്ടയം നഗരസഭയുടെ പ്രധാന ഓഫീസിൽ കോവിഡ് വ്യാപനം; പതിനഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൗൺസിലർമാർക്കും കോവിഡ്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിൽ കോവിഡ് വ്യാപനം. പതിനഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പരിശോധനയ്ക്ക് അയച്ചിരിക്കുന്ന നിരവധി സാമ്പിളുകളുടെ ഫലം ഇനിയും പുറത്ത് വരാനുണ്ട്.
എൻജീനിയറിങ്ങിലും, കുടുംബശ്രീയിലും, ജനകീയ ആസുത്രണത്തിലും വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ആവശ്യങ്ങളുമായി നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്ക് അപേക്ഷകളും , പരാതികളും നിക്ഷേപിക്കാൻ നഗരസഭയുടെ പ്രവേശന കവാടത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും, പരാതികളും, അപേക്ഷകളും ഇതിൽ നിക്ഷേപിക്കാം
നഗരസഭ അടയ്ക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമായിട്ടില്ലായെന്നും പൊതുജനങ്ങൾക്ക് ദോഷകരമല്ലാത്ത തീരുമാനം ഉണ്ടാകുമെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0