video
play-sharp-fill
കോട്ടയം പാലായിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പാലായിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: പാലാ കൊഴുവനാലിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊഴുവനാൽ സ്വദേശി സുധീഷി(33)നെയാണ് രാവിലെ പതിനൊന്ന് മണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈൽപ്പണി തൊഴിലാളിയായ സുധീഷ് മദ്യപിച്ചതിന് ശേഷം കിണറിൻറെ വീതി കൂടിയ പടിയിൽ കിടന്ന് ഉറക്കത്തിനിടയിൽ കിണറ്റിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക വിവരം.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.