play-sharp-fill
കോട്ടയം മണർകാട്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; തീ കത്തിയത് പെട്രോൾ തീർന്ന് വഴിയിൽ കിടന്ന  ഒമിനി വാന്

കോട്ടയം മണർകാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; തീ കത്തിയത് പെട്രോൾ തീർന്ന് വഴിയിൽ കിടന്ന ഒമിനി വാന്

സ്വന്തം ലേഖകൻ

മണർകാട്: പെരുമാനൂർ കുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.


പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ട ഒമിനി വാനാണ് കത്തി നശിച്ചത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ, പെരുമാനൂർ കുളത്ത് വച്ച് പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ടു. ഇതിനിടെ, കാറിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു.

ഇതേ തുടർന്നു ഡ്രൈവർ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാറിൽ നിന്ന് തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവം പരിശോധിക്കുമെന്ന് മണർകാട് പൊലീസ് പറഞ്ഞു.