play-sharp-fill
ഇടുക്കിയില്‍ ടി​പ്പ​ര്‍ ലോ​റി 300 അ​ടി താ​ഴ്ച​യി​ലേക്ക് മറിഞ്ഞു ; രണ്ടുപേർക്കായി തിരച്ചിൽ

ഇടുക്കിയില്‍ ടി​പ്പ​ര്‍ ലോ​റി 300 അ​ടി താ​ഴ്ച​യി​ലേക്ക് മറിഞ്ഞു ; രണ്ടുപേർക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ

ഇ​ടു​ക്കി: ഇടുക്കിയില്‍ ടി​പ്പ​ര്‍ ലോ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ​ത് കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ളാ​ര്‍​കു​ത്തി​നും ചീ​യ​പ്പാ​റ​യ്ക്കു​മി​ട​യി​ലാ​ണ്.


300 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മറിഞ്ഞത്. ലോറിയില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ടം ഉ​പ​യോ​ഗി​ച്ച്‌ ലോ​റി നേരെയാക്കാനുള്ള ശ്രമത്തിലാണ്. നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആണ് ശ്രമം. അ​ടി​മാ​ലി​യി​ല്‍ നി​ന്നും കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ ലോ​റിയാണ് അപകടത്തില്‍പ്പെട്ടത്.