മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം പുരയിടത്തിന് തീപിടിച്ചു; വൻ നാശനഷ്ടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം തെക്കേക്കര വീട്ടില്‍ ശിവദാസന്റെ പുരയിടത്തിന് തീപിടിച്ചു. മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുക്കാല്‍ ഏക്കറോളം വരുന്ന തോട്ടത്തില്‍ കൃഷി ചെയ്തിരുന്ന റബ്ബറും വാഴയും പൂര്‍ണ്ണമായും കത്തിനശിച്ചു.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പാമ്പാടി ഫയര്‍‌സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്. ഹക്കീം, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിജി, അനീഷ് മോന്‍ , ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, വിഷ്ണു, സെന്‍കുമാര്‍ , സുജിത്ത്, സന്ദീപ്, മുഹമ്മദ് സുല്‍ഫി, വിനീത് , ഹോം ഗാര്‍ഡ് ബിനുകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group