കോവിഡ് പിടിയില്‍ നേതാക്കള്‍: മന്ത്രിമാരായ അനിലിനും ശശീന്ദ്രനും പോസിറ്റീവ്; പരിപാടികളെല്ലാം റദ്ദാക്കി
സ്വന്തം ലേഖിക
തിരുവനന്തപുരം: മന്ത്രിമാരായ ജി.ആര്.അനിലിനും എ. കെ. ശശീന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു.
അനില്‍ ഔദ്യോഗിക വസതിയിലും ശശീന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലെ മന്ത്രിമാരുടെ പരിപാടികളെല്ലാം റദ്ദാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി അനിലിന്റെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായ മന്ത്രി വി.ശിവന്‍കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. രണ്ടാം തവണയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.
മറ്റ് ചില മന്ത്രിമാര്‍ രോഗലക്ഷണങ്ങളുള്ളതിനാല്‍ കുറച്ച് ദിവസങ്ങളായി ഓഫീസില്‍ എത്തുന്നില്ല.
കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്.
അദ്ദേഹത്തിന്റെ മകന് അരുണ്‍ കുമാറിന് ഇന്നലെ കോവിഡ് സ്ഥി രീകരിച്ചു. ചികിത്സിക്കാനെത്തിയ നഴ്സില്‍ നിന്നാണ് വി.എസിന് രോഗബാധയുണ്ടായത്.
മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. മുംബെയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനും കോവിഡ് ബാധിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മകളും പോസിറ്റീവാണ്.
എം.എല്‍.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫന്‍ തുടങ്ങിയവരും കോവിഡ് പോസിറ്റീവായ ശേഷം നിരീക്ഷണത്തില്‍ തുടരുകയാണ്.