play-sharp-fill
പുതിയ നേട്ടവുമായി മുഖ്യമന്ത്രി; ജനപ്രീതിയിയുള്ള മുഖ്യമന്ത്രിമാരില്‍ അഞ്ചാമത് പിണറായി, മൂന്നാമൻ സ്റ്റാലിനും ഒന്നാമന്‍ നവീന്‍ പട്‌നായിക്കും

പുതിയ നേട്ടവുമായി മുഖ്യമന്ത്രി; ജനപ്രീതിയിയുള്ള മുഖ്യമന്ത്രിമാരില്‍ അഞ്ചാമത് പിണറായി, മൂന്നാമൻ സ്റ്റാലിനും ഒന്നാമന്‍ നവീന്‍ പട്‌നായിക്കും

സ്വന്തം ലേഖകൻ

രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വെയില്‍ 71 ശതമാനം വോട്ടിന്റെ പിന്തുണയില്‍ നവീന്‍ പട്‌നായിക് ഒന്നാമതെത്തിയത്.


പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മൂന്നാമതെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

67.5 ശതമാനം വോട്ടാണ് സ്റ്റാലിന് നേടാനായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാമതെത്തി.

മുഖ്യമന്ത്രി പിണറായി വിജയനാണ് അഞ്ചാം സ്ഥാനം. 61.1ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണച്ചു.

തൊട്ടു പിറകില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് മൂഡ് ഓഫ് ദ നേഷന്‍ വോട്ടെടുപ്പ് നടത്തുന്നത്.