കോവിഡ് നിയന്ത്രണം; കോട്ടയം ജില്ലയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്; റോഡിലിറങ്ങിയത് നിരവധി വാഹനങ്ങൾ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും റോഡിലെ വാഹനങ്ങളുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
പൊലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകളും സത്യവാങ്മൂലവും കൈവശമുള്ളവർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഞായാറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ റോഡിലെ ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ എണ്ണത്തിലും കുറവൊന്നുമില്ല.
ശനിയാഴ്ച്ച ജില്ലയിൽ 3053 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്.
Third Eye News Live
0