![പിതാവ് പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; മനോവിഷമത്തിൽ 25 കാരനായ മകൻ തൂങ്ങി മരിച്ചു; സംഭവം കോട്ടയം പാമ്പാടിയിൽ പിതാവ് പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; മനോവിഷമത്തിൽ 25 കാരനായ മകൻ തൂങ്ങി മരിച്ചു; സംഭവം കോട്ടയം പാമ്പാടിയിൽ](https://i0.wp.com/thirdeyenewslive.com/storage/2022/01/IMG-20220114-WA0075-5.jpg?fit=800%2C420&ssl=1)
പിതാവ് പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; മനോവിഷമത്തിൽ 25 കാരനായ മകൻ തൂങ്ങി മരിച്ചു; സംഭവം കോട്ടയം പാമ്പാടിയിൽ
സ്വന്തം ലേഖിക
പാമ്പാടി: സ്കൂളിലേക്ക് പോയ പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിലായ മനോവിഷമത്തിൽ 25 കാരൻ തൂങ്ങി മരിച്ചു.
വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടൻ്റെ മകൻ അഖിലാണ് തൂങ്ങി മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ്
സ്കൂളിലേക്കു നടന്നു പോകുന്ന ഇടവഴിയിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഓമനക്കുട്ടൻ അറസ്റ്റിലായത്.
പീഡനത്തിനിരയായ പെൺകുട്ടി വിവരം പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
സിഐ യു. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ റിമാൻഡിലാണ്.
Third Eye News Live
0