play-sharp-fill
ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു; ഒറ്റയടിക്ക് ഷിബു ലക്ഷപ്രഭുവായി

ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു; ഒറ്റയടിക്ക് ഷിബു ലക്ഷപ്രഭുവായി

സ്വന്തം ലേഖകൻ

പത്തനംതിട്ട:പതിവായി ലോട്ടറിയെടുക്കാറുള്ള യുവാവിനെ ഒടുവിൽ ഭാഗ്യദേവത ഒന്നാം സമ്മാനം നൽകി കടാക്ഷിച്ചു.പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ പായ്ക്കിങ് വിഭാഗത്തിലെ ജീവനക്കാരനായ പെരിങ്ങമല ചരിവ് പുരയിടത്തിൽ ഷിബു വർഗീസിനാണ് സംസ്ഥാന സർക്കാരിന്റെ വിൻ-വിൻ ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാംസമ്മാനമടിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ലോട്ടറിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയ ലോട്ടറി വിൽപ്പനക്കാരൻ നീട്ടിയ നാല് വിൻ വിൻ ടിക്കറ്റുകൾ ഷിബു വാങ്ങി. കൂടെ രണ്ടുസഹപ്രവത്തകരും ടിക്കറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞുള്ള നറുക്കെടുപ്പിന്റെ ഫലം മൊബൈൽ വഴി ഓൺലൈനിലൂടെ നോക്കിയപ്പോൾ ഷിബു ഞെട്ടി. ഒന്നാം സമ്മാനം തന്റെ കൈവശം ഇരിക്കുന്ന ടിക്കറ്റിന്. ബാക്കി മൂന്ന് ടിക്കറ്റിനു സമാശ്വാസ സമ്മാനം 8000 രൂപ വീതവും അടിച്ചു.

സഹപ്രവർത്തകർ എടുത്ത ടിക്കറ്റിനും സമാശ്വാസ സമ്മാനമായി 8000 രൂപ കിട്ടി. ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചു. ഭാഗ്യവാനെ തിരക്കിയെത്തിയ ലോട്ടറി തൊഴിലാളിക്ക് കൈയിലിരുന്ന 8000 രൂപയുടെ മൂന്ന് ടിക്കറ്റുകൾ സന്തോഷത്തോടെ നൽകി.

ലക്ഷപ്രഭു ആയെങ്കിലും ജോലിയിൽ തുടരാൻ തന്നെയാണ് ഷിബുവിന്റെ തീരുമാനം. സി.പി.എം.പെരിങ്ങമല ബ്രാഞ്ച് അംഗമാണ് ഷിബു വർഗീസ്.