play-sharp-fill
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാനൂർ മാഞ്ഞൂർ സ്വദേശിയായ യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാനൂർ മാഞ്ഞൂർ സ്വദേശിയായ യുവാവ് മരിച്ചു

സ്വന്തം ലേഖിക

ഏറ്റുമാനൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാഞ്ഞൂർ സ്വദേശി മരിച്ചു.

മാഞ്ഞൂർ ഇരവിമംഗലം കപ്പലുമാക്കൂട്ടത്തിൽ വീട്ടിൽ കുടലിംഗം മകൻ മായകൃഷ്ണൻ (45) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച്ച വൈകുന്നേരം 5.15 ഓടെ ഏറ്റുമാനൂർ മാതാ ആശുപത്രി സമീപമായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന മായകൃഷ്ണന്റെ ബൈക്കിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മായകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.