play-sharp-fill
അതിര്‍ത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായിതന്നെ ചെറുക്കും; സൈന്യം സജ്ജമെന്നും കരസേനാ മേധാവി

അതിര്‍ത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായിതന്നെ ചെറുക്കും; സൈന്യം സജ്ജമെന്നും കരസേനാ മേധാവി

സ്വന്തം ലേഖകൻ

ന്യൂഡൽഹി:അതിർത്തിയിൽ നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റംവരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് കരസേനാ മേധാവി എം.എം. നരവണെ.

സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തിൽ ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റുവിധത്തിൽ ആരും തെറ്റുദ്ധരിക്കേണ്ടെന്നും നരവണെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ പരിഹരിക്കണം. അതിർത്തിയിൽ ഏതെങ്കിലും തരത്തിൽ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷം

ചൂണ്ടിക്കാട്ടി സൈനിക ദിനത്തിൻറെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്.അതിർത്തിയിലെ നീക്കങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ അക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവും സന്നദ്ധതയും ഇതിനോടകം പ്രകടമാക്കിയിട്ടുള്ളതാണെന്നും നരവണെ വ്യക്തമാക്കി.