ചില സഖാക്കന്മാരിൽ എങ്ങനേയും പണമുണ്ടാക്കാമെന്ന ചിന്ത; ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം:എങ്ങനെയും പണമുണ്ടാക്കമെന്ന ചിന്തയാണ് ചില സഖാക്കൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമാണ് തിരുവനന്തപുരത്തെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പെന്നും.
പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അതുവെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ജില്ലാ നേതൃത്വവുമായി ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട വിവാദമായിരുന്നു എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. ഇതിനുപിന്നിൽ പാർട്ടിയിലെ ചില യുവനേതാക്കളാണെന്ന്
ആക്ഷേപമുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം.
അനുപമ ദത്ത് വിവാദത്തിലും നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിലും ശരിയായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും ഇതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.