play-sharp-fill
യാത്രക്കാരിയുടെ സ്വർണചെയിൻ ബസിൽ കളഞ്ഞുപോയി എന്ന് വിവരം; നഷ്ടപ്പെട്ട മുതൽ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയെ തിരികെ ഏൽപിച്ചു ബസ് ജീവനക്കാർ

യാത്രക്കാരിയുടെ സ്വർണചെയിൻ ബസിൽ കളഞ്ഞുപോയി എന്ന് വിവരം; നഷ്ടപ്പെട്ട മുതൽ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയെ തിരികെ ഏൽപിച്ചു ബസ് ജീവനക്കാർ

സ്വന്തം ലേഖകൻ
കോട്ടയം: യാത്രക്കാരിയുടെ സ്വർണചെയിൻ ബസിൽ കളഞ്ഞു പോയി എന്ന് വിവരം. നിമിഷങ്ങൾക്കുള്ളിൽ നഷ്ടപ്പെട്ട മുതൽ കണ്ടെത്തി തിരികെ ഏല്പിച്ചു ബസ് ജീവനക്കാർ.

കോട്ടയം- എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിലാണ് സംഭവം.


കഴിഞ്ഞ ദിവസമാണ് ബസിൽ യാത്ര ചെയ്യവേ കാഞ്ഞിരമറ്റം സ്വദേശിനിയുടെ സ്വർണചെയിൻ നഷ്ടപ്പെട്ടത്. ബസിൽ നിന്ന് തനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങിയ യുവതി പിന്നീടാണ് കൈയ്യിൽ ധരിച്ചിരുന്ന ചെയിൻ നഷ്ടമായ വിവരം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ അതേ റൂട്ടിലോടന്ന മറ്റൊരു ബസിലെ ജീവനക്കാരോട് തന്റെ ചെയിൻ നഷ്ടപ്പെട്ട വിവരം പറയുകയും, അവർ ആവേ മരിയയിലെ ജീവനക്കാരം വിളിച്ചറിയിക്കുകയും ചെയ്തു.

ഉടൻ തന്നെ ഡ്രൈവറായ മനു കെ ജയനും, കണ്ടക്ടർ ജിനുവും ബസിൽ തിരയുകയും നഷ്ടപ്പെട്ട സ്വർണചെയിൻ കണ്ടെത്തുകയും ചെയ്തു. ഇവർ ഇത് അടുത്തുള്ള പൊലീസ് സ്റ്റേഷനില‍് എത്തിക്കുകയും അവിടെ നിന്ന് യുവതി സ്വർണം കൈപറ്റുകയും ചെയ്തു.