play-sharp-fill
ദിലീപിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം നടക്കുന്നതോടെ പുലിവാലു പിടിക്കേണ്ടെന്ന നിലപാടിൽ താരങ്ങൾ; മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ ജനപ്രിയ നായകനെ കൈവിട്ട്  ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസന്റും;  ‘അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെൻറല്ല; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി ഇന്നസെന്റ്

ദിലീപിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം നടക്കുന്നതോടെ പുലിവാലു പിടിക്കേണ്ടെന്ന നിലപാടിൽ താരങ്ങൾ; മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ ജനപ്രിയ നായകനെ കൈവിട്ട് ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസന്റും; ‘അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെൻറല്ല; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി ഇന്നസെന്റ്

സ്വന്തം ലേകകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒരിക്കൽ ദിലീപിനെ പിന്തുണച്ചിരുന്നവർ പലരും ഇപ്പോൾ പിന്തുണക്കുന്നില്ലെന്നതാണ് വാസ്തവം. കാരണം ദിലീപിനെതിരായി പുറത്തുവന്ന ശബ്ദരേഖകളും പുതിയ കേസുകളും കൂടിയാകുമ്പോൾ പരസ്യ പിന്തുണ നൽകാൻ ആരും തയ്യാറല്ല.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഒടുവിലായാണ് ഇന്നസെന്റും നടനെ കൈവിട്ടിരിക്കുന്നത്. കേസിൽ ഇപ്പോൾ താരത്തിനൊപ്പമുള്ളത് ചുരുക്കം ചിലർ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട് കോടതിയാണ് നീതി കൊടുക്കേണ്ടതെന്നും ഇന്നസെൻറ് പറഞ്ഞു.

‘സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ലേ. നമ്മുടെ സഹപ്രവർത്തകനാണ് അല്ലെങ്കിൽ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാൻ പാടില്ലാത്ത വിഷയം ഞാൻ എന്തിന് ചങ്ങാതി പറയണേ’,എന്നും കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇന്നസെൻറ് പ്രതികരിച്ചു.’അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെൻറല്ല. ഞാനതിൽ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ’, ഇന്നസെൻറ് ചോദിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ ഇന്നലെ പുതിയ ഹർജി സമർപ്പിച്ചിരുന്നു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരി​ഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിൻറെ ഹർജിയിലെ പ്രധാന ആരോപണം.