play-sharp-fill
നമ്പർ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ പാചകവാതക വിതരണം!!

നമ്പർ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ പാചകവാതക വിതരണം!!

സ്വന്തം ലേഖകൻ

വണ്ടിപെരിയാര്‍: നമ്പർ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ പാചകവാതക വിതരണം നടത്തിയ പിക്‌അപ്‌ വാഹനം പോലീസ്‌ പിടികൂടി.


വണ്ടിപ്പെരിയാര്‍ പ്രദേശത്താണ്‌ ഇന്നലെ വാഹനം പാചക വാതക വിതരണത്തിനെത്തിയത്‌. പാചകവാതകം വിതരണം ചെയ്യുന്ന വാഹനത്തിനും ജീവനക്കാര്‍ക്കും എക്‌സ്‌പ്ലോസിവ്‌ ലൈസന്‍സ്‌ വേണമെന്ന നിബന്ധന ഉള്ളപ്പോഴാണ്‌ നിയമവിരുദ്ധമായി എല്‍.പി.ജി വിതരണം നടത്തിയത്‌.
പാചക വാതക ജീവനക്കാര്‍ക്ക്‌ കമ്പനി നിഷ്‌കർഷിക്കുന്ന യൂണിഫോം വേണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്‌ നികുതി അടച്ചിട്ടില്ലെന്നും മലിനീകരണ സര്‍ട്ടിഫിക്കറ്റ്‌ കാലാവധി കഴിഞതായും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. വാഹനത്തിന്‌ പിഴയീടാക്കിയ ശേഷം വിട്ടയച്ചു.