ഗായിക ലതാ മങ്കേഷ്കർക്ക് കോവിഡ്
സ്വന്തം ലേഖകൻ
മുംബൈ: ഗായിക ലതാ മങ്കേഷ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്കര്‍.
ഗുരുതരലക്ഷണങ്ങള്‍ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലതയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ ലതയ്ക്ക് 92 വയസ്സുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരില്‍ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല്‍ ഭാരതരത്ന നല്കി രാജ്യം ആദരിച്ചിരുന്നു.
പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.
Third Eye News Live
0