play-sharp-fill
ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍  കാര്‍ കയറിയിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കണ്ണൂര്‍: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ എതിര്‍ദിശയില്‍ വന്ന കാര്‍ കയറിയിറങ്ങി രണ്ടു പേർ മരിച്ചു.

കി​ളി​യ​ന്ത​റ 32ാം മൈ​ല്‍ സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ല്‍ അ​നീ​ഷ് (28), വ​ള​പ്പാ​റ സ്വ​ദേ​ശി തെ​ക്കും​പു​റ​ത്ത് അ​സീ​സ് (40) എ​ന്നി​വ​രാണ് മ​രി​ച്ചത്. അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ്​ അപകടമുണ്ടായത്. കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​ നി​ന്നും വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ വ​രു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കി​ളി​യ​ന്ത​റ എക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഹൈ​സ്കൂ​ളി​ന്​ മു​ന്നി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡി​ല്‍ വീ​ഴു​ക​യും എ​തി​ര്‍​ദി​ശ​യി​ല്‍​ നി​ന്ന് വ​ന്ന കാ​ര്‍ ഇ​വ​രു​ടെ ദേ​ഹ​ത്ത് ക​യ​റുകയുമായിരുന്നു എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

കാ​റി​​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നി​ട്ടു​ണ്ട്. റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് കി​ട​ക്കു​ന്ന ഇ​രു​വ​രെ​യും ഇ​തു​വ​ഴി​വ​ന്ന യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പൊ​ലീ​സും ചേർന്നാണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.

പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍-​ഉ​ഷ ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്​ അ​നീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ജേ​ഷ്, അ​നി​ഷ, ആ​ശ. അ​സീ​സ് പ​രേ​ത​നാ​യ ക​മാ​ല്‍-​ബീ​പാ​ത്തു ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​മീ​ദ്, നി​ശ്ര​ത്ത്, ഷാ​ഹി​ത.