ഭാര്യാ-ഭർത്താക്കന്മാരെപ്പോലെ ജീവിതം; വഞ്ചിക്കപ്പെടുകയാണന്ന് തിരിച്ചറിഞ്ഞപ്പോൾ ആത്മഹത്യ; മകളുടെ മരണത്തിൽ ശ്യാം കുമാറിന്വ പങ്കുണ്ടെന്ന് ഷീബയുടെ പിതാവ് ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
മൂന്നാര്‍; വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പ്രതിയായ പൊലീസ്കാരൻ സസ്പെൻഷനിലായ സംഭവത്തിൽ യുവതിയും പൊലീസുകാരനും ഭാര്യ-ഭര്‍ത്താക്കന്മാരെപ്പോലെയാണ് താമസിച്ചിരുന്നെന്ന് സൂചന.
ദേവികുളം സര്‍ക്കാര്‍ സ്‌കൂളിലെ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചല്‍ റാണിയും ഈ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ശാന്തന്‍പാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറും ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു.
ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ശ്യംകുമാറുമായി ഷീബയ്ക്ക് അടുപ്പമുണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കണ്ട് വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന് ശ്യംകുമാറിനെ മൂന്നാറില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തിന് കുറച്ചുദിവസം മുമ്പ് ഷീബ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ശ്യംകുമാര്‍ ലീവിലുമായിരുന്നു. ഇതിനുപുറമെ ഇവര്‍ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഷീബയുടെ മൊബൈലില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് സസ്‌പെന്റ് ചെയ്തത്.
ക്രിസ്തുമസിന് തലേ ദിവസം ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി കടുത്ത മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഷീബയുടെ ആത്മഹത്യക്കുറിപ്പില്‍ മുന്‍പ് മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
നിലവില്‍ ശ്യാം കുമാര്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ സിപിഒയായി ജോലിചെയ്തു വരികയാണ്. ഇയാള്‍ക്ക് ഷീബയുടെ ആത്മഹത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി നാര്‍ക്കോട്ടിക് ഡി വൈ എസ് പി ഏ ജി ലാലിനാണ് കേസന്വേഷണ ചുമതല. മരിക്കുന്ന ദിവസം ഉച്ചവരെ ഷീബ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രേമ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.