play-sharp-fill
കോട്ടയം മറ്റക്കരയിൽ ടോറസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം മറ്റക്കരയിൽ ടോറസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: മറ്റക്കരയിൽ ടോറസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കിളിയൻകുന്ന് സ്വദേശി ഗോപാലൻ്റെ മകൻ ഷിൻ്റോയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റക്കര വടക്കേടത്ത് ജംഗ്ഷനു സമീപം ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്.

വടക്കേടത്ത് ഭാഗത്തെ കൊടും വളവ് തിരിഞ്ഞെത്തിയ ടോറസിൽ ബൈക്ക് ഇടിച്ചതോടെ ഷിൻ്റോ തൽക്ഷണം മരിച്ചു.

ഹെൽമറ്റ് തെറിച്ച് പോയതോടെ തലക്കേറ്റ മാരക ക്ഷതമാണ് മരണ കാരണം.