play-sharp-fill
കുറിച്ചിയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കുറിച്ചിയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കുറിച്ചി: കുറിച്ചി കാലായിപ്പടിയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്.

കോട്ടയം ഭാ​ഗത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാറ് എതിർദിശയിൽ ടയറുമായി വന്ന മിനിലോറിയിൽ ഇടിക്കുകയും പിന്നീട് സ്കൂട്ടറിലിടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ അമിത വേ​ഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കാർ യാത്രക്കാരായ ഒരാൾക്കും, സ്കൂട്ടർ യാത്രികനും പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡിലേക്ക് മറിഞ്ഞു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ​ഗതാ​ഗതം തടസപെട്ടു.

അ​ഗ്നിശമനസേന സ്ഥലത്തെത്തി റോഡിൽ നിന്നും മിനിലോറി മാറ്റി ​ഗതാ​ഗതം പുന:സ്ഥാപിച്ചു.