play-sharp-fill
കഞ്ചാവും ഹാഷിഷുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ മകനും കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ സിനിമാ നടിയും അറസ്റ്റിൽ

കഞ്ചാവും ഹാഷിഷുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ മകനും കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ സിനിമാ നടിയും അറസ്റ്റിൽ

സ്വന്തം ലേഖിക

അടിമാലി: കഞ്ചാവും ഹാഷിഷുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ മകനും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായ യുവതിയുമടക്കം മൂന്നു പേര്‍ അറസ്‌റ്റില്‍.

ആലുവ തോട്ടക്കാട്ടുകര മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കൊല്ലംപറമ്പില്‍ ബാബുവിന്റെ മകന്‍ അതുല്‍ ബാബു (30), ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്‌ കോട്ടയം ആര്‍പ്പൂക്കര കല്ലുപുരയ്‌ക്കല്‍ സുറുമി (28), മലപ്പുറം ഏറനാട്‌ മുതുവണ്ണൂര്‍ തേവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്‍ ലെയ്‌സ്‌ (34) എന്നിവരാണ്‌ അടിമാലി നര്‍ക്കോട്ടിക്‌ സ്‌ക്വാഡിന്റെ പിടിയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന്‌ 277 ഗ്രാം ഹാഷിഷ്‌ ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു.
നര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറ പെട്ടിമുടി വ്യൂ പോയിന്റില്‍ നടത്തിയ റെയ്‌ഡിലാണ്‌ സംഭവം. മൂന്നാറില്‍ നിന്നുള്ള കച്ചവടക്കാരന്‌ ഹാഷിഷ്‌ ഓയില്‍ കൈമാറുന്നതിനായി പെട്ടിമുടി ടൂറിസ്‌റ്റ്‌ പോയിന്റില്‍ കാത്തുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ പിടിയിലായത്‌.

ഒന്നാം പ്രതിയായ അബുല്‍ ലെയ്‌സ്‌ എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ മയക്കുമരുന്ന്‌ വിതരണം ചെയ്യുന്ന മൊത്തവ്യാപാരിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്‌.
ഇവര്‍ നിരവധി തവണ ആഡംബര കാറുകളില്‍ മൂന്നാര്‍ മേഖലയില്‍ മയക്കുമരുന്നുകള്‍ എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌.

വസ്‌തു കച്ചവടക്കാര്‍ എന്ന വ്യാജേന സിനിമ സിരീയല്‍ ആര്‍ട്ടിസ്‌റ്റുമായി നിരവധി തവണ മൂന്നാര്‍ മേഖലയില്‍ മയക്കുമരുന്നുകള്‍ എത്തിച്ചിട്ടുണ്ട്‌. വിനോദ സഞ്ചാരികളെന്ന രീതിയിലാണ്‌ ഇവര്‍ പെട്ടിമുടി വ്യൂ പോയിന്റില്‍ എത്തിച്ചേര്‍ന്നത്‌. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

സര്‍ക്കാരിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനം കൊണ്ട് ലഹരികടത്തിനോ ഉപയോഗത്തിനോ വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേരളം മയക്കുമരുന്ന് കടത്തുശൃംഖലയുടെ മുഖ്യഇടത്താവളമാകുമ്പോൾ കൊച്ചിയാണ് മയക്കുമരുന്ന് കടത്തില്‍ മുന്‍പിലെങ്കില്‍ കഞ്ചാവ് കടത്തില്‍ കോട്ടയമാണ് മുന്നിലെത്തുന്നത്.

തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി വഴി കഞ്ചാവ് എത്തിക്കാന്‍ കഴിയുന്ന ഇടനാഴിയാണ് കോട്ടയം. ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയോടുള്ള സാമീപ്യമാണ് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകാന്‍ കാരണം.

അന്താരാഷ്ട്ര വിപണിയില്‍ അമ്പതിനായിരം കോടി രൂപ വിലമതിക്കുന്ന 1365 കിലോ മയക്കുമരുന്നാണ് മൂന്നു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് പിടികൂടിയത്. ടണ്‍ കണക്കിന് കഞ്ചാവും. രഹസ്യ വിവരം വഴി പിടിക്കപ്പെട്ടതിന്റെ ചെറിയ കണക്കാണിത്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്‌പോസ്റ്റുകള്‍ കടന്നെത്തുന്ന ലഹരി മരുന്നും കഞ്ചാവും ഏറ്റെടുക്കാന്‍ പ്രത്യേകസംഘങ്ങളുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതും ഈ സംഘമാണ്. നക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് കൈമാറ്റവും പാര്‍ട്ടിയും വ്യാപകമാക്കിയിട്ടും റെയ്ഡ് പേരിന് മാത്രമാവുകയാണ്.