play-sharp-fill
നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ  നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി; പൊലീസ് മെഡിക്കൽ കോളേജ് പരിസരം അരിച്ചുപെറുക്കുന്നു

നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി; പൊലീസ് മെഡിക്കൽ കോളേജ് പരിസരം അരിച്ചുപെറുക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി. ​ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ഗൈനക്കോളജി വാർഡിൽ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിന്റെ അമ്മയോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി ജീവനക്കാരിയാണെന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി.ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ നൽകാതെ വന്നതോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചത്.

തങ്ങൾ കുട്ടിയെ പരിശോധനയ്ക്കായി എടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയും നടുക്കവുമായി. ഇതോടെ കുട്ടിയെ മോഷ്ടിച്ചെടുത്താണെന്ന് കണ്ടെത്തിയത്.

ഇന്നലെ ജനിച്ച ഒരു കുഞ്ഞിനെയാണ് റോസ് കളർ ചുരിദാർ ധരിച്ച ഏകദേശം 45 വയസ്സ് പ്രായമുള്ള സ്ത്രീ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ 10 വയസ്സ് പ്രായമുള്ള ആൺകുട്ടിയും ഉള്ളതായി സംശയമുണ്ട്.

തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.