പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു; ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ പൊലീസ് കേസ്
സ്വന്തം ലേഖകൻ
കണ്ണൂർ: ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. തില്ലങ്കേരിയെ കൂടാതെ കണ്ടാൽ തിരിച്ചറിയാവുന്ന 200 പേർക്കെതിരെയും കണ്ണൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തിനിടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. എസ്.ഡി.പി.ഐയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രകടനമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂരിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് വത്സൻ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തത്.
Third Eye News Live
0