play-sharp-fill
സൂപ്പർ താര ചിത്രം ആണെങ്കിൽ കുഴപ്പമില്ല, ദേശീയ അവാർഡ് നേടിയ ഞാൻ എന്തിന് ടിനി ടോമിന്റെ നായിക ആവണം; പ്രിയാമണി പറഞ്ഞത് ഇങ്ങനെ….

സൂപ്പർ താര ചിത്രം ആണെങ്കിൽ കുഴപ്പമില്ല, ദേശീയ അവാർഡ് നേടിയ ഞാൻ എന്തിന് ടിനി ടോമിന്റെ നായിക ആവണം; പ്രിയാമണി പറഞ്ഞത് ഇങ്ങനെ….

സ്വന്തം ലേഖകൻ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു.

പരുത്തിവീരൻ എന്ന സിനിമയിലൂയാണ് പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയത്. മലയാളത്തിലും സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളിൽ നടി അഭിനയിച്ചു. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്‌ന്‌റ് പോലുളള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രിയാമണി അവതരിപ്പിച്ചത്.

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും പ്രിയാമണി എത്തി.

മലയാളത്തിൽ ടിനി ടോമിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് എന്ന് വിവാദപരമായ ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. എന്തുകൊണ്ട് തന്റെ കൂടെ അഭിനയിച്ചില്ല, എന്താണ് താരത്തോട് ടിനി ടോം ചോദിച്ചത്. സിനിമ തെരഞ്ഞെടുക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്താണെന്നും ടിനി ടോം നേരിട്ട് പ്രിയമണിയോട് ചോദിച്ചു എന്നുള്ളതു കൊണ്ടു തന്നെയാണ് താരത്തിന്റെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അഭിമുഖം ഇത്രത്തോളം പ്രേക്ഷകർ ഉറ്റു നോക്കാനുള്ള കാരണം.

അത് തന്റെ കരിയറിന് വല്ലാതെ നെഗറ്റീവ് ആയി ബാധിക്കുമെന്നതു കൊണ്ട് മാത്രമാണ് മലയാളത്തിലെ ആ സിനിമ വേണ്ടെന്നു വച്ചത് എന്നാണ് പ്രിയാമണി മറുപടി പറഞ്ഞത്.