പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം; ഏഴ് പേര് ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക
ചെന്നൈ: ചെന്നൈ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി.
അപകടത്തില്‍ മൂന്നു പേര് മരിച്ചു. പടക്ക നിര്‍മാണശാലയുടെ ഉടമ കറുപ്പു സാമി, ജീവനക്കാരായ സെന്തില്‍ കുമാര്‍,കാശി എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഓടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രാസവസ്തുക്കള്‍ കലര്‍ത്തുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്.
അപകടത്തില്‍ പടക്കശാലയുടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് രണ്ടാം തവണയാണ് വിരുദനഗറില്‍ സ്ഫോടനം ഉണ്ടാവുന്നത്. പുതുവര്‍ഷ ദിനത്തില്‍ നടന്ന അപകടത്തില്‍ അഞ്ചു പേര് മരിച്ചിരുന്നു.
Third Eye News Live
0