play-sharp-fill
കെ-ഡിസ്‌ക് തൊഴിൽ മേള ജനുവരി ഏഴിന് ഏറ്റുമാനൂരിൽ; 1500 തൊഴിലവസരം;  110 തൊഴിൽദായകർ പങ്കെടുക്കും

കെ-ഡിസ്‌ക് തൊഴിൽ മേള ജനുവരി ഏഴിന് ഏറ്റുമാനൂരിൽ; 1500 തൊഴിലവസരം; 110 തൊഴിൽദായകർ പങ്കെടുക്കും

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ജനുവരി ഏഴിന് രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജിൽ നടക്കും.


അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീടെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 110 തൊഴിൽദായകർ പങ്കെടുക്കും.

വിവിധ മേഖലകളിലായി 1500 തൊഴിലവസരങ്ങളുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ മേള നടക്കുന്ന ദിവസം സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യമുണ്ടായിരിക്കില്ല.

രാവിലെ ഒമ്പതിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും.

ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗങ്ങളായ തങ്കച്ചൻ കോനിക്കൽ, ജീനാ ഷാജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു, കോളേജ് പ്രിൻസിപ്പൽ വിനോദ് പി. വിജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി എന്നിവർ പങ്കെടുക്കും.

വിശദവിവരത്തിന് ഫോൺ: 0471 2700811. വെബ്‌സൈറ്റ്: https://knowledgemission.kerala.gov.in/