കുമരകത്ത് പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം; മിക്സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു; ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കുമരകം: പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം. മിക്സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു.
കവണാറ്റിന്‍കര ഗോഗിനിക്കരി കായലില്‍ മധുവിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണു മോഷണം നടന്നത്.
വീട്ടുകാര്‍ പുറത്തുപോയ സമയത്താണു മോഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുക്കളയില്‍ ഉണ്ടായിരുന്ന മിക്സി, കസേരകള്‍, പാത്രങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ എല്ലാം എല്ലാം മോഷ്ടാക്കള്‍ അപഹരിച്ചു.
ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം.
കുമരകം എസ്.ഐ.എസ് സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി എത്തി അനേ്വഷണം ആരംഭിച്ചു.
Third Eye News Live
0