രാത്രിയിൽ കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ആലപ്പുഴ പുന്നപ്രയിൽ മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സ്വന്തം ലേഖകൻ
ആലപ്പുഴ: രാത്രിയിൽ കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ആലപ്പുഴ പുന്നപ്രയിൽ മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.
ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര സ്വദേശി അമല്‍ ബാബുവിനെയാണ് ഡിസംബര്‍ 31ന് രാത്രിയില്‍ കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് മര്‍ദിച്ചത്.
പരിക്കേറ്റ അമല്‍ ബാബുവിനെ പോലീസുകാര്‍ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായും പരാതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോള്‍ നടക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയുന്നില്ല.
അമലിന്റെ കൈവശം ആപ്പിളിന്റെ ഐ ഫോണ്‍ 12 ഉണ്ടായിരുന്നു. ഈ ഫോണ്‍ എസ്ഐ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചതായും അമല്‍ മാധ്യമങ്ങളോട് പറഞ്ഞു.